കൊച്ചി: ദളിത് യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്റ്റീസ് മേരി ജോസഫിന്‍റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറിനെതിരെ പരാതി നല്‍കിയ ദളിത് യുവതിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സൂരജ് പാലാക്കാരനെതിരെയുള്ള കേസ്.