ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഇനി തുടരാനില്ലെന്ന് സോണിയാ ഗാന്ധി വ്യക്തമാക്കി. നെഹ്റു കുടുംബാംഗമല്ലാത്ത ഒരാള്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് വരട്ടെയെന്നും അവര്‍ പറഞ്ഞു. അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍നിന്നു വേണ്ടെന്ന് സോണിയ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് സോണിയാ ഗാന്ധി തന്റെ നിലപാടറിയിച്ചത്.
അധ്യക്ഷ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് സോണിയ തന്റെ നയം വ്യക്തമാക്കിയത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട്, കമല്‍നാഥ് ഇവരില്‍ ഒരാള്‍ അധ്യക്ഷനാകുന്നതിനോടാണ് സോണിയാ ഗാന്ധിക്കു താല്പര്യം.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും തയാറാല്ലെന്നാണ് റിപ്പോര്‍ട്ട്. സോണിയ ഗാന്ധിയുടെ നിലപാട് അറിയിച്ചതോടെ രാഹുലിന്റെ നിലപാടും വ്യക്തമാണ്. അധ്യക്ഷ സ്ഥാനത്തിനില്ലെന്ന് പ്രിയങ്ക ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് അശോക് ഗലോട്ട് പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് രാഹുല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഗലോട്ട് അഭ്യര്‍ഥിച്ചു.



