ന്യുഡല്‍ഹി: പശ്ചിമ ബംഗാൡ അന്വേഷണത്തിലിരുന്ന കേസുകളില്‍ സിബിഐ ഒത്തുതീര്‍പ്പിലെത്തിയെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ്. അതുകൊണ്ട് ബംഗാളിലേക്ക് ഇ.ഡിയെ അയക്കാന്‍ ധനമന്ത്രാലയം തയ്യാറായതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര് പറയാതെയാണ് ഘോഷിന്റെ വിമര്‍ശനം.
കുറച്ചുകാലമായി സിബിഐ ബംഗാളില്‍ ഒത്തുകളിയാണ്. ഇതു മനസ്സിലാക്കിയാണ് ഇ.ഡിയെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ ഒത്തുകളിയിലേക്ക് പോയതോടെയാണ് കേസ് കോടതിയില്‍ ചോദ്യം ചെയ്തത്. ഇ.ഡി അങ്ങനെയല്ല, ‘അത് നിയന്ത്രിക്കാനാവാത്ത നായയാണ്’.
അതേസമയം, ദിലീപ് ഘോഷിന്റെ പരാമര്‍ശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് തള്ളി. അദ്ദേഹം എന്താണ് പറയുന്നത്. സുവേധു അധികാരി ആണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞു
ദിലീപ് ഘോഷിന്റെ പരാമര്‍ശത്തെ ബി.ജെ.പിയും തള്ളിക്കളഞ്ഞൂ. കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്നും എന്താണ് ചെയ്യുക എന്നും ആര്‍ക്കും വ്യക്തമല്ല. ഘോഷിന് എവിടെനിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുകാന്തോ പറഞ്ഞു.



