കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറാണ് പിടിയിലായത്.
വിജിലൻസാണ് ഇയാളെ അറസ്റ്റു ചെയ്തത്. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.



