കൊച്ചി: പ്രിയ വർഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരന് ഡോ. ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി.
നിയമനത്തിലെ എല്ലാ തുടർ നടപടികളും നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 31 വരെയാണ് നടപടി. ഗവർണർ, വിസി എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. യുജിസിയെ കക്ഷി ചേർക്കാനും നിർദേശിച്ചു.
നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രിയയുടെ നിയമനത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.



