തൃ​ശൂ​ർ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​യ​യു​മാ​യി എ​ത്തി മ​ധ്യ​വ​യ​സ്ക​ന്‍റെ അ​തിക്രമം. തൃ​ശൂ​ർ ക​ണ്ടാ​ണ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കൂ​നം​മു​ച്ചി സ്വ​ദേ​ശി വി​ൻ​സെ​ന്‍റ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​നാ​പ​ക​ട​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ളെ വി​ളി​പ്പി​ച്ച​ത്.

വ​ള​ർ​ത്തു​നാ​യ​യു​മാ​യാ​ണ് ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​തി​നി​ടെ പോ​ലീ​സു​കാ​രോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ഒ​രു പോ​ലീ​സു​കാ​ര​നെ ച​വി​ട്ടി​വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു.