കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര കൂ​ത്താ​ളി​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ വീട്ടമ്മ ​വാ​ക്‌​സി​നെ​ടു​ത്തി​ട്ടും മ​രി​ച്ചു. പു​തി​യേ​ട​ത്ത് ച​ന്ദ്രി​ക​ (52) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെയാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ 21 നാ​ണ് ഇ​വ​ര്‍​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍ എ​ടു​ത്തി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

പ​ത്തു ദി​വ​സം മു​മ്പ് ഇ​വ​ര്‍​ക്ക് പ​നി​യും അ​ണു​ബാ​ധ​യു​മു​ണ്ടാ​യി. പേ​വി​ഷ​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ച്ച​തി​നെ​തു​ട​ര്‍​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ച​ന്ദ്രി​ക​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നു അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​വ​രോ​ടൊ​പ്പം മ​റ്റ് നാ​ല് പേ​ര്‍​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നെ​ങ്കി​ലും ആ​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇ​വ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.