അ​മ​രാ​വ​തി: തെ​ലു​ങ്ക് സി​നി​മ​യി​ലെ സൂ​പ്പ​ര്‍ താ​രം ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി സ്ഥാ​പ​ക​നു​മാ​യ എ​ന്‍.​ടി.​രാ​മ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​നാ​ണ് ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍.

താ​ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​റി​ലെ പ്ര​ക​ട​നം ഇ​ഷ്ട​പ്പെ​ട്ട അ​മി​ത് ഷാ ​ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നെ അ​ത്താ​ഴ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ മി​ഷ​ന്‍ സൗ​ത്ത് പ​ദ്ധതി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച എ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ജ​ഗ​ന്‍ മോ​ഹ​ന്‍ റെഡ്ഡി​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഇ​ന്നു ​ഡ​ല്‍​ഹി​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നുണ്ട്.