തിരുവനന്തപുരം: സംഗീത സംവിധായകന് ആര്. സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
1982ല്‍ ഇതും ഒരു ജീവിതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്കി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അന്ത്യം, ജാതകം, ആര്‍ദ്രം തുടങ്ങിയ സിനിമകളില്‍ സംഗീത സംവിധായകനായി.
50 ഓളം സീരിയലുകള്‍ക്കും 40ല്‍ പരം ആല്‍ബങ്ങള്‍ക്കും സോമശേഖരന്‍ സംഗീതം നല്‍കിയിട്ടുണ്ട്. സംവിധായകന് സുരേഷ് ഉണ്ണിത്താന് ഇളയ സഹോദരനാണ്.



