മസ്കറ്റ്: ഇന്ത്യയിൽ നിന്ന് ഒമാൻ സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. 2022 ജനുവരി മുതൽ ജൂലൈ വരെ 1,67,678 ഇന്ത്യൻ സഞ്ചാരികളാണ് ഒമാനിൽ എത്തിയത്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് ഒമാൻ ടൂറിസം മന്ത്രാലയം.
വിനോദസഞ്ചാരികളുടെ വരവ് ഏറിയതോടെ ഇന്ത്യയിൽ ടൂറിസം പ്രമോഷൻ കാമ്പയിൻ നടത്തുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതൽ 29 വരെ ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലാണ് കാമ്പയിൻ നടക്കുക.



