കൊ​ച്ചി: മ​ധ്യ​പ്ര​ദേ​ശി​ലെ പ​ട്​​നി​യി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട്​ മ​രി​ച്ച ആ​ർ​മി എ​ജു​ക്കേ​ഷ​ൻ കോ​പ്സി​ലെ ക്യാ​പ്​​റ്റ​ൻ നി​ർ​മ​ൽ ശി​വ​രാ​ജ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ​നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കീ​ട്ട്​ 3.30ന്​ ​നി​ർ​മ​ലി​ന്‍റെ മാ​മം​ഗ​ല​ത്തെ വ​സ​തി​യി​ൽ എ​ത്തി​ച്ചു. മൃ​ത​ദേ​ഹ​​ത്തോ​ടൊ​പ്പം ഭാ​ര്യ ലെ​ഫ്​​റ്റ​ന​ന്‍റ്​ ഗോ​പി ച​ന്ദ്ര​യും അനുഗമിച്ചിരു​ന്നു. ചെ​റു​പ്പം മു​ത​ൽ ആ​ർ​മി​യി​ൽ​ ചേ​ര​ണ​മെ​ന്ന്​ മ​ക​ൻ പ​റ​ഞ്ഞ​ത്​ ഓ​ർ​മി​ച്ച്​ അ​മ്മ സു​ബൈ​ദ പൊ​ട്ടി​ക്ക​ര​ഞ്ഞു.

അ​ച്ഛ​ൻ ശി​വ​രാ​ജ​​​നും മ​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​തോ​​ടെ നി​യ​ന്ത്ര​ണം​വി​ട്ടു. നി​ർ​മ​ൽ പ​ഠി​ച്ച തേ​വ​ര സേ​ക്ര​ഡ്​​ ഹാ​ർ​ട്​​സ്​ കോ​ള​ജി​ലെ​യും മ​ദ്രാ​സ്​ ക്രി​സ്ത്യ​ൻ കോ​ള​ജി​​ലെ​യും സ​ഹ​പാ​ഠി​ക​ളും കൂ​ട്ടു​കാ​ര​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. വൈ​കീ​ട്ട് മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി.