അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കോ​ന​സീ​മ ജി​ല്ല​യി​ൽ വി​വാ​ഹ വി​രു​ന്നി​നി​ടെ ഭ​ക്ഷ്യ വി​ഷ​ബാ​ധ ബാ​ധി​ച്ച് 17 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ണ്ടാ​പ്പേ​ട്ട മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ വി​രു​ന്നി​ൽ വി​ള​ന്പി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ സ​മീ​പ​ത്തെ സ​ർ​ക്കാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി.

ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.