കോഴിക്കോട്ട് സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് നടത്തിപ്പ് കേസിലെ പ്രധാന പ്രതി പിടിയില്‍. കോഴിക്കോട് ചാലപ്പുറം സ്വദേശി പി.പി ഷബീര്‍ ആണ് വയനാട് പൊഴുതനയില്‍ വച്ചാണ് പിടിയിലായത് . ഈ കേസിലെ പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഇ.ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് , പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്
2021 ജൂലൈ ഒന്നിനാണ് കോഴിക്കോട് നഗരത്തില്‍ ഏഴ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. മുഖ്യ പ്രതി ഇബ്രാഹിം പുല്ലോട്ടില്‍ ഉള്‍പ്പടെ രണ്ട് പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ ആസൂത്രകനാണ് പിടിയിലായ പി.പി ഷബീര്‍.വയനാട് പൊഴുതനയില്‍ ബിനാമി വിലാസത്തില്‍ നിര്‍മിക്കുന്ന റിസോര്‍ട്ടിന്‍ എത്തിയപ്പോഴാണ് പിടികൂടിയത്. വേഷം മാറി കുറച്ചു ദിവസങ്ങളായി ഇവിടെ താമസിക്കുകയായിരുന്നു പ്രതി.



