ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
2018 -20 കാലയളവിൽ ഫോമായുടെ സൗത്ത് – ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റായും (ആർവിപി), 2016-18-ൽ ബെന്നി വാച്ചാച്ചിറ ഫോമാ പ്രസിഡന്‍റ് ആയിരുന്ന കാലത്തു ഫോമാ കൺവെൻഷൻ റീജിയണൽ ചെയർമാനായും, നിലവിൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സ് കമ്മറ്റി അംഗമായും സേവനം അനുഷ്ടിച്ച് അനുഭവ സമ്പത്തുള്ള തോമസ് നല്ലൊരു സംഘാടകൻ കൂടിയാണ്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ (ഗാമ) പ്രസിഡന്‍റ് ആയി മൂന്നു തവണ സേവനം അനുഷ്ഠിച്ച തോമസ് ഇപ്പോൾ ഗാമയുടെ ട്രസ്റ്റീ ബോർഡ് അംഗമാണ്.
അറ്റ്ലാന്‍റയിലെ മലങ്കര ഓർത്തോഡോക്സ് പള്ളിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള തോമസ് ഇപ്പോൾ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റിയാണ്. അറ്റ്ലാന്‍റയിലെ ഒരു ഐ.ടി. സ്ഥാപനത്തിൽ ഫിനാൻഷ്യൽ അഡ്വൈസർ ആയി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തന ശൈലികൊണ്ട് സഹപ്രവർത്തകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തികൂടിയാണ്. തോമസ് കെ ഈപ്പന്‍റെ സേവനം ഫോമയുടെ ഭാവി പുരോഗതിക്കു ഒരു മുതൽക്കൂട്ടായിരിക്കും. ഫോമായുടെ എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും പിന്തുണയാൽ അത് സാധ്യമാകട്ടെ എന്ന് ആശിക്കുന്നു.



