റാണിപ്പേട്ട്: അവിഹിതബന്ധം ഉപേക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ശിക്ഷ നടപ്പാക്കി ഭാര്യ. തമിഴ്‌നാട്ടിലെ റാണിപ്പേട്ട് ജില്ലയില്‍ ബനവരത്താണ് സംഭവം. തങ്കരാജിനെയാണ് ഭാര്യ പ്രിയ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുപ്പത്തിരണ്ടുകാരനായ തങ്കരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അഹിതബന്ധമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം കലഹമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രണ്ടു കുട്ടികളുടെ പിതാവായ തങ്കരാജുമായി തിങ്കളാഴ്ച പ്രിയ വഴക്കിട്ടിരുന്നു. അന്ന് വൈകിട്ട് ഉറക്കത്തിലായിരുന്ന ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ തിളച്ചവെള്ളമൊഴിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. 50 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



