പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പത്തനംതിട്ട വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് പരിക്കേറ്റത്.
റോഡരികില്‍ സ്ലാബില്ലാത്ത ഓടയിലേക്കാണ് യദു വീണത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുകൃഷ്ണനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



