മ​സ്ക​റ്റ്: ഇ​ന്ത്യ​യു​ടെ 75-ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ൽ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച് എ​യ​ർ ഇ​ന്ത്യ. എ​ല്ലാ ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​വു​ക.

“വ​ൺ ഇ​ന്ത്യ വ​ൺ ഫെ​യ​ർ’ എ​ന്ന ആ​ശ​യ​ത്തി​നു കീ​ഴി​ലാ​ണ് വി​മാ​ന​ക്ക​മ്പ​നി ആ​ക​ർ​ഷ​ക​മാ​യ വ​ൺ-​വേ നി​ര​ക്കു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. യു​എ​ഇ​യി​ൽ നി​ന്ന് ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ തു​ട​ങ്ങി​യ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ 330 ദി​ർ​ഹ​ത്തി​ന് വ​രെ ല​ഭി​ക്കും.

ഓ​ഗ​സ്റ്റ് 21ന് ​മു​മ്പ് ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ർ​ക്ക് ഓ​ഫ​ർ ല​ഭി​ക്കും. ഓ​ഫ​ർ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 15 ആ​ണ്. മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ​ക്കും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഈ​ടാ​ക്കു​ക.

അ​ടു​ത്ത ഒ​ക്ടോ​ബ​ർ 15 വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളി​ൽ ചെ​ക്ക് ഇ​ൻ ബാ​ഗേ​ജ് അ​ല​വ​ൻ​സാ​യി 35 കി​ലോ​യും ഹാ​ൻ​ഡ് ല​ഗേ​ജ് എ​ട്ട് കി​ലോ​ഗ്രാ​മും അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്. എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ക.