ദു​ബാ​യ്: പ്ര​ള​യ​ത്തി​ൽ യാ​ത്രാ​രേ​ഖ​ക​ൾ ന​ഷ്ട​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി. പ്ര​ള​യബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പു​ക​ൾ വ​ഴി​യാ​ണ് സൗ​ജ​ന്യ​മാ​യി പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക.

ഓ​ഗ​സ്റ്റ് 28 വ​രെ​യാ​ണ് പ്ര​ള​യ​ത്തി​ൽ പാ​സ്‌​പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. പോ​ലീ​സ് എ​ഫ്ഐ​ആ​റും അ​തി​ന്‍റെ ഇം​ഗ്ലീ​ഷ് ത​ർ​ജ​മ​യും പാ​സ്‌​പോ​ർ​ട്ട് കോ​പ്പി​യും ഫോ​ട്ടോ​യും സ​ഹി​ത​മാ​ണ് ക്യാ​മ്പി​ൽ എ​ത്തേ​ണ്ട​ത്. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് രേ​ഖ​ക​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ക​ൽ​ബ​യി​ലും ഫു​ജൈ​റ​യി​ലും ന​ട​ന്ന ക്യാ​മ്പു​ക​ൾ വ​ഴി ഇ​തു​വ​രെ 80 പേ​രു​ടെ അ​പേ​ക്ഷ ല​ഭി​ച്ച​താ​യി പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം കോ​ൺ​സു​ൽ രാം​കു​മാ​ർ ത​ങ്ക​രാ​ജ് പ​റ​ഞ്ഞു.