വിവാഹത്തിനിടയിലുണ്ടാകുന്ന പല രസകരമായ സംഭവങ്ങളുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. താലി കെട്ടാൻ കഴിയാതെ വിഷമിക്കുന്ന വരന്റേയും വധുവായ മകളെ ചുംബിക്കുന്നതിന് പകരം ഭാര്യയെ ചുംബിക്കുന്ന അച്ഛന്റേയുമെല്ലാം വീഡിയോ നമ്മൾ കണ്ടതാണ്. ഇതുപോലെ ഒരു വിവാഹ കുറിപ്പാണ് ഇപ്പോൾ ലിങ്ക്ഡ് ഇന്നിൽ വൈറലാകുന്നത്.
ആമസോണിലെ ഗ്രൂപ്പ് ഓപ്പറേഷണൽ മാനേജറായ വധുവിന് വരൻ ഒരുക്കുന്ന സർപ്രൈസാണ് ഈ പോസ്റ്റിലുള്ളത്. വിവാഹസമയത്ത് കഴുത്തിൽ ചാർത്തേണ്ട പൂമാല നഷ്ടപ്പെട്ടതായി വരൻ അഭിനയിക്കുകയായിരുന്നു. തുടർന്ന് ആമസോൺ ഡെലിവെറി ബോയ് ഒരു ബോക്സുമായി സ്റ്റേജിലെത്തി. അയാളുടെ കൈയിലെ ബോക്സിൽ പൂമാലയാണുണ്ടായിരുന്നത്. ഇതുകണ്ട് ചിരിയടക്കുന്ന വധുവിനേയും ചിത്രത്തിൽ കാണാം.
ലിങ്ക്ഡ് ഇന്നിലെ ഈ പോസ്റ്റ് ആറായിരത്തോളം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റും ചെയ്തു. മനോഹരമായ ഒരു നിമിഷമാണ് നിങ്ങൾ ഭാര്യക്ക് സമ്മാനിച്ചതെന്നും പ്രിയപ്പെട്ടവർക്ക് എപ്പോഴും സർപ്രൈസ് ഒരുക്കുന്നത് നല്ലതാണെന്നും ആളുകൾ പ്രതികരിച്ചു.
ഗൂഗ്ൾ ആഡ്സ് സീനിയർ മാനേജർ കൃഷണ വർഷ്ണിയുടേയും ആമസോൺ ജീവനക്കാരി ഫാഗുനി ഖന്നയുടേയും വിവാഹത്തിനിടേയാണ് ഈ രസകരമായ സംഭവമുണ്ടായത്. ‘ആമസോണിൽ ജോലി ചെയ്യുന്ന എന്റെ ഭാര്യ ഫാഗുനിക്ക് ഞാനൊരു സർപ്രൈസ് നൽരി. പൂമാല നഷ്ടപ്പെതായി ഞാൻ അഭിനയിച്ചു. എന്നിട്ട് അത് ആമസോണിൽ ഓർഡർ ചെയ്തു.’ ചിത്രത്തിനൊപ്പം കൃഷ്ണ കുറിച്ചു.



