കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബിന്ധ്യാറാണി ദേവിയിലൂടെ രണ്ടാം വെള്ളിമെഡൽ സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിവസത്തെ അവസാന മത്സരത്തിലാണ് ബിന്ധ്യാറാണി ഗെയിംസില്‍ ഇന്ത്യയുടെ നാലാം മെഡൽ സ്വന്തമാക്കിയത്.

ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിൽ 202 കിലോ ഉയർത്തിയാണ് നേട്ടം. സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 116 കിലോയുമാണ് ബിന്ധ്യാറാണി ഉയർത്തിയത്.

സ്നാച്ചിൽ ദേശീയ റെക്കോർഡും ക്ലീൻ ആൻഡ് ജെർക്കിൽ ദേശീയ റെക്കോ‍ർഡും ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണ് ബിന്ധ്യാറാണി വെള്ളി മെഡൽ നേട്ടം.