മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി പറഞ്ഞിട്ടും കാര്യമില്ല എങ്കിലും ജനങ്ങൾ തീരുമാനിക്കട്ടെ എന്നും ഗവർണർ പറഞ്ഞു. സർക്കാരിന്റെ പേർസണൽ സ്റ്റാഫ് നിയമം തെറ്റാണെന്നും തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും ഗവർണർ വ്യക്തമാക്കി.

രാജിവച്ച മന്ത്രി സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ ഓഫിസിൽ നിയമിച്ചതിൽ പ്രതികരിക്കുകയായിരുന്നു ഗവർണർ. സ്റ്റാഫിന്റെ പെൻഷൻ ഉൾപ്പടെ ഉള്ള കാര്യങ്ങൾ കിട്ടാൻ  വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു തീരുമാനം എടുത്തത് പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ 21 മുതലാണ് ഇവര്‍ക്ക് വീണ്ടും നിയമനം നല്‍കിയത്.

സജി ചെറിയാന്‍റെ ക്ലർക്കിന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് നിയമനം. പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫിൽ. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്ക് പുനർ നിയമനം മന്ത്രി മുഹമ്മദ് റിയാസിൻറെ സ്റ്റാഫിൽ നടത്തി. വി എൻ വാസവന്‍റെ സ്റ്റാഫിൽ അഞ്ച് പേർ.

എന്തിരുന്നാലും 25 പേർസണൽ സ്റ്റാഫ് അംഗങ്ങളെ ഉണ്ടാകാൻ പാടൊള്ളു എന്ന നിയമം ഇരിക്കെ ഈ നടപടിക്ക് വലിയ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.