തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ ലംഘനം നടന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശ നയതന്ത്രപ്രതിനിധികളുടെ സന്ദര്‍ശനം കേന്ദ്രം അറിഞ്ഞുകൊണ്ടല്ല.
മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദര്‍ശനത്തില്‍ മറന്ന് വച്ച ബാഗ് കൊണ്ടുപോകാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ സഹായം തേടിയതും പ്രോട്ടോക്കോള്‍ ലംഘനമാണ്. മറന്നുവെച്ച ബാഗ് കോണ്‍സുല്‍ ഉദ്യോഗസ്ഥര്‍വശം അയക്കാന്‍ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എന്‍.കെ, പ്രേമചന്ദ്രന് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഇത്.
വിദേശമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ വിദേശനയന്ത്രജ്ഞരുമായി ഇടപെടരുത് എന്നുള്ളതാണ് പ്രോട്ടോക്കോള്‍. ഈ പ്രോട്ടോക്കോള്‍ പാലിക്കണം എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
മറന്നുവെച്ച ബാഗ് എത്തിക്കാന്‍ കോണ്‍സുല്‍ നയതന്ത്രജ്ഞരുടെ സഹായം നേരിട്ട് തേടിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. മാത്രമല്ല, ബാഗ് അയക്കുന്നതിന് അനുമതി വാങ്ങിയിട്ടില്ലെന്നും എന്നാല്‍ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ കേരളസര്‍ക്കാരില്‍ നിന്നും വിദേശകാര്യമന്ത്രാലയം വിശദീകരണം ഒന്നും തേടിയിട്ടില്ല എന്നും കേന്ദ്രം മറുപടി നല്കി.



