വാട്‌സ് ആപ്പിലൂടെ ഭീഷണിപ്പെടുത്താല്‍ പൊലീസിന് നേരിട്ട് കേസെടുക്കാന്‍ കഴിയില്ലന്ന് മുഖ്യമന്ത്രി. പിണറായി വിജയന്റെ ബന്ധുവായ അഡ്വ. സത്യന്‍ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകനായ ശിവദാസന്‍ കരിപ്പായിലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഈ വിശദീകരണം. കോടതി നിര്‍ദേശപ്രകാരമേ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയൂവെന്നാണ് നിയമസഭാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഇ​ക്കാ​ര്യം പ​രാ​തി​ക്കാ​ര​നെ നേ​രി​ട്ട് അ​റി​യി​ച്ച​താ​യി പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​രി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ വാ​ർ​ത്ത ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ശി​വ​ദാ​സ​ൻ ക​രി​പ്പാ​ലി​ന് നേ​ര ബ​ന്ധു ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ശ്വാ​സം ബാ​ക്കി​യു​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ശി​വ​ദാ​സ​ൻ ക​രി​പ്പാ​ലി​ന്‍റെ വാ​ട്ട്സ്ആ​പ്പി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്.