ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മുണ്ടിയപ്പള്ളി സ്വദേശിയായ 48 കാരൻ മരിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. പ്രഭാത ഭക്ഷണം കഴിക്കവേ ആഹാരം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുഴഞ്ഞു വീണ റെജിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസെടുത്തു. മരിച്ച റെജി ടാപ്പിങ് തൊഴിലാളിയാണ്. ഭാര്യ: ഷെമി. മക്കൾ : ശരുൺ , ശ്രേയ . സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് കുന്നന്താനം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.



