നീറ്റ് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടി വസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളജിലെ രണ്ട് വനിത ജീവനക്കാരെയും മൂന്ന് പരീക്ഷാ ഏജന്‍സി ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്്. ഇന്ന് രാവിലെ ഇവരെ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്