മസ്കത്ത്: രാജ്യത്ത് സ്വദേശിവത്കരണം വീണ്ടും ശക്തമാക്കി തൊഴിൽ മന്ത്രാലയം. 200ൽ അധികം തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസം മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തി തൊഴിൽ മന്ത്രി പ്രഫ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബാവയ്ൻ ഉത്തവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. സ്വദേശികൾക്ക് മാത്രമായി മാറ്റിവെക്കപ്പെട്ട തസ്തികകളിൽ നിരവധി മലയാളികൾ ജോലിയെടുക്കുന്നുണ്ട്.
ഇവരുടെ വിസ കാലാവധിക്ക് ശേഷം ഇത് പുതുക്കി നൽകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്.ആര് ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആൻഡ് എക്സറ്റേനല് കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സി.ഇ.ഒ ഓഫിസ്, എംപ്ലോയ്മെന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന് ആൻഡ് രജിസ്ട്രേഷന്, സ്റ്റുഡന്റ്സ് അഫേഴ്സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന് മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച്.ആര് സ്പെഷലിസ്റ്റ്, ലൈബ്രേറിയന്‍, എക്സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍,



