എം എം മണിക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നെല്‍സണ്‍ മണ്ടേലയുടെ ഫോട്ടോ തന്റേ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ മറുപടി .

‘വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യര്‍ക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയില്‍ ഓര്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം. അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണ്ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം’ എന്നാണ് മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.