ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ ഹ്രസ്വകാല പദ്ധതിയല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അത് ദീര്‍ഘകാല പരിശ്രമമാണെന്നും സ്വാഭാവിക സഖ്യം രൂപപ്പെടുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
‘കുറച്ച് സഭാ അധ്യക്ഷന്മാരെ പോയി കണ്ടതുകൊണ്ട് അവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യും എന്ന് കരുതുന്നില്ല. അവരുടെ ആശങ്കകളും ആഗ്രഹങ്ങളും പരിഹരിക്കേണ്ടി വരും. അതിന്റെ ഭാഗമായി സ്വാഭാവികമായ സഹകരണമായി വരുമ്പോഴേ പ്രയോജനമുണ്ടാവുകയുള്ളൂ.’ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
കൃത്രിമമായി ബന്ധമുണ്ടാക്കാനല്ല തങ്ങള്‍ ലക്ഷ്യമിടുന്നത്. ഹിന്ദു ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൂട്ടായ്മ കേരളത്തില്‍ വളര്‍ന്നുവരുമെങ്കിലും അതിന്റെ രാഷ്ട്രീയ സാധ്യതയെക്കുറിച്ച് പറയാറായിട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.



