പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു. ധോ​ണി​ സ്വ​ദേ​ശി ശി​വ​രാ​മ​ൻ (60) ആ​ണ് മ​രി​ച്ച​ത്. ധോ​ണി​യി​ൽ പു​ല​ർ​ച്ചെ 5.20 ന് ​ആ​യി​രു​ന്നു സം​ഭ​വം.

ശി​വ​രാ​മ​ൻ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് അം​ഗ സു​ഹൃ​ത്ത് സം​ഘ​മാ​ണ് പു​ല​ർ​ച്ചെ ന​ട​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​വ​ർ​ക്ക് മു​ന്നി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടാ​ന പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ വി​ര​ട്ടി​യോ​ടി​ച്ച ശേ​ഷം ശി​വ​രാ​മ​ന് നേ​ർ​ക്ക് ആ​ന വ​ന്നു.

ഇ​തോ​ടെ റോ​ഡ് അ​രി​കി​ലെ പാ​ട​ത്തേ​ക്ക് ശി​വ​രാ​മ​ൻ ചാ​ടി. റോ​ഡി​ൽ​നി​ന്ന് ഒ​രാ​ൾ താ​ഴ്ച​യോ​ള​മു​ള്ള പാ​ട​ത്തേ​ക്ക് ആ​ന​യും ചാ​ടി​യി​റ​ങ്ങി. ചേ​റി​ൽ​പു​ത​ഞ്ഞു​പോ​യ ശി​വ​രാ​മ​നെ ആ​ന ച​വു​ട്ടു​ക​യും കു​ത്തു​ക​യും ചെ​യ്തു. നെ​ഞ്ചി​ലും വ​യ​റ്റി​ലു​മാ​ണ് കു​ത്തേ​റ്റ​ത്.