ലണ്ടൻ: കഴിഞ്ഞ മാസം വേർപിരിഞ്ഞ ബാർസിലോനയുടെ സ്പാനിഷ് പ്രതിരോധ നിര താരം ജെറാദ് പിക്കേ- കൊളംബിയൻ പോപ്പ് ഗായിക ഷക്കീറ എന്നിവരുടെ ജീവിതം അടിസ്ഥാനമാക്കി ടെലിവിഷൻ സീരിസ് വരുമോ? ആ സാധ്യത തള്ളിക്കളയാനാകില്ല! 2010 ഫിഫ ലോകകപ്പിനു ശേഷം 10 വർഷം ഒരുമിച്ചു ജീവിച്ചതിനു ശേഷമാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തിലെത്തുന്നത്.

സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ജൂൺ 4നാണു വേർപിരിയലിന്റെ വാർത്ത ഇരുവരും പുറത്തുവിട്ടത്. മെക്സിക്കൻ ടെലിവിഷൻ സീരീസ് നിർമാതാവ് യുവാൻ

ഒസോറിയോയാണ് ഷക്കീറയുടെയും പിക്കേയുടെയും ജീവിതം അടിസ്ഥാനമാക്കി സീരിസ് നിർമിക്കാനുള്ള സന്നദ്ധത അറിയിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇരുവരുടെയും ജീവിതം ആസ്പദമാക്കി സീരിസ് നിർമിച്ചാൽ അതു കാണികൾക്ക് ഏറെ ആസ്വാദ്യകരമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞതായി ഓൺലൈൻ പോർട്ടലായ ‘മാർക’ റിപ്പോർട്ട് ചെയ്തു.

‘പിക്കേയെയും ഷക്കീറയെയും പറ്റിയുള്ള ഒരു സീരിസ്, ആലോചിച്ചു നോക്കൂ. ആദ്യം ഒറ്റയ്ക്കുള്ള ഇരുവരുടെയും ജീവിതം. പിന്നീട് ഒന്നിച്ചതിനു ശേഷം ഇരുവരും ജീവിച്ചത് എങ്ങനെ. അവർക്കു 2 കുട്ടികളുണ്ടല്ലോ. ഒന്നിച്ചുള്ള ജീവിതം, ഒടുവിൽ വേർപിരിയൽ – ഇതു ഞാൻ ഏറെ സന്തോഷത്തോടെ നിർമിക്കും.