യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കിയെ നീക്കി റഷ്യൻ അനുകൂലിയായ വിക്ടർ യാനുകോവിച്ചിനെ പ്രസിഡന്റാക്കാൻ നീക്കം. യാനുകോവിച്ച് നിലവിൽ ബെലാറസിലെ മിൻസ്‌കിലുണ്ട്. വഌദിമിർ പുടിനും യാനുകോവിച്ചും ചേർന്ന് നിലവിലെ സെലൻസ്‌കി സർകാരിനെ അട്ടിമറിച്ച് പുതിയ ഭരണകൂടം സ്ഥപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

യുക്രൈന്റെ തന്നെ പ്രദേശമായ കിഴക്കൻ ഡോൺബാസിലുള്ള റഷ്യൻ അനുകൂല വിഭാഗത്തിന്റെ പിന്തുണയോടെയായിരുന്നു റഷ്യയുടെ നീക്കം. റിപ്പോർട്ടുകൾ പ്രകാരം കിഴക്കൻ ഉക്രൈനിലെ ഈ സംഘർഷത്തിൽ മരിച്ചത് 14,000 ൽ ഏറെ ആളുകളാണ്.