റഷ്യ- യുക്രൈൻ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കവെ രണ്ടാം ഘട്ട ചര്‍ച്ച നാളെ നടക്കും. റഷ്യൻ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചർച്ച നാളെ നടക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.
ആദ്യ റൗണ്ട് ചര്‍ച്ച ഇന്നലെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.സാമാധാനം നിലനിർത്താനായി എന്ത് നടപടി വേണമെങ്കിലും കൈക്കൊളാമെന്നാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്ന ബെലാറൂസ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.
യുക്രൈനെതിരെ ബെലാറൂസിന്റെ ഭാഗത്ത് നിന്നും ഒരാക്രമണം ഉണ്ടാകില്ലെന്ന ഉറപ്പുകൂടിയാണ് ബെലാറൂസ് നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്നലെയാണ് അഞ്ച് ദിവസമായി തുടരുന്ന റഷ്യ യുക്രൈന് സംഘര്‍ഷങ്ങള്‍ക്കിടെ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക സമാധാന ചര്‍ച്ച നടന്നത്.



