സംസ്ഥാനത്ത് നിപ സ്ഥിതീകരിച്ച സാഹചര്യത്തില്‍, വ്യാപനം തടയുന്നതിനായി പെട്ടന്നുള്ള ഇടപെടല്‍ ആവശ്യമെന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ. ഇതിനായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് അതിപ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും, അധികം പകര്‍ച്ചയില്ലാതെ നിപയെ തടയാനാകുമെന്നും കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

വീണ്ടും രോഗം വരാനുള്ള സാധ്യത വിദഗ്‌ദ്ധര്‍ മുന്‍കൂട്ടി കണ്ടതിനാല്‍, മുന്‍പ് ഉണ്ടായിരുന്ന വിദഗ്‌ദ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടന്നും, കണ്ണൂരിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടന്നും. ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും
എം.എല്‍.എ വ്യക്തമാക്കി.