ഉമ്മന്‍ ചാണ്ടിക്കെതിരെ മരണംവരെ ഒന്നും പറയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തന്റെ പേര് ഇനിയും അനാവശ്യമായി വലിച്ചഴക്കരുതെന്നും വലിച്ചിഴച്ചാല്‍ പല മാന്യന്മാരുടെയും പേരുകള്‍ പുറത്തുപറയുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. അധ്യക്ഷ നിയമന വിവാദത്തില്‍ വിശദീകരണവുമായി എത്തിയപ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സോളര്‍ കാലത്ത് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭക്തന്മാരായി നടക്കുന്ന ആരെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മനസില്‍പ്പോലും ചിന്തിക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്നെയും ഉമ്മന്‍ ചാണ്ടിയെയും തമ്മില്‍ തെറ്റിക്കാം എന്ന് വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. .
കല്ല് വെച്ച നുണകള്‍ പടച്ച് വിടുന്നവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയുക തന്നെ ചെയ്യും. എന്നും കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ ആഗ്രഹിച്ചിട്ടുള്ളു. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



