സർക്കാർ ഡിസ്‌പെൻസറിയുടെ കാര്യക്ഷമതയും ഡോക്ടർമാരുടെ പെരുമാറ്റവും പരിശോധിക്കാൻ നേരിട്ടിറങ്ങി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വന്നത് മന്ത്രിയാണെന്ന് അറിയാതെ വിവരങ്ങൾ തിരക്കി ഡോക്ടർമാർ മരുന്ന് കുറിച്ച് നൽകുകയും ചെയ്തു. ഡൽഹിയിലെ സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്‌കീം ഡിസ്‌പെൻസറിയിലായിരുന്നു മന്ത്രിയുടെ മിന്നൽസന്ദർശനം.

സർക്കാർ ഡിസ്‌പെൻസറികളിലെ ഡോക്ടർമാരുടെ സമീപനവും പ്രവർത്തന രീതിയും പരിശോധിക്കാനായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയുടെ പ്രവർത്തനവും ഡോക്ടർമാരുടെ ഇടപെടലും തൃപ്തികരമാണെന്ന് മന്ത്രി പിന്നീട് ട്വിറ്ററിൽ കുറിച്ചു.