ജി-20 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗം റോമിൽ നടക്കും: കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ യോഗത്തിൽ പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി സെപ്തംബർ എഴിന് മാണ്ഡവിയ ഇറ്റലിയിലേക്ക് തിരിക്കും.
ഇടക്കാലത്ത് വ്യാപനം കുറഞ്ഞ കൊറോണ മഹാമാരി ലോകരാജ്യങ്ങളിൽ വീണ്ടും സജീവമാവുന്നതിനിടെയാണ് നിർണായകമായ ഈ യോഗം.ഉച്ചകോടിയിൽ കൊറോണ മൂന്നാം തരംഗത്തിന്റെ പ്രതിരോധ നടപടികളെ കുറിച്ചും കൊറോണ വകഭേദങ്ങളെ കുറിച്ചും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി-20
അതേസമയം കഴിഞ്ഞ ദിവസം ബ്രിക്‌സ് ഡിജിറ്റൽ ഉച്ചകോടി നടന്നിരുന്നു. ഉച്ചകോടിയിൽ ഇന്ത്യ കൊറോണ മഹാമാരി ഉയർത്തിയ വെല്ലുവിളികൾ പ്രതിരോധിച്ചതടക്കം ചർച്ചയായിരുന്നു. ഉച്ചകോടിയിൽ കേന്ദ്ര ആരോഗ്യ,കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത്. കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യ വിവേകത്തോടെ ഡിജിറ്റൽ ആരോഗ്യമേഖലയ്‌ക്ക് മുൻഗണന നൽകിയത് വലിയ നേട്ടമായി മാറിയെന്ന് മന്ത്രി പവാർ പറഞ്ഞു. കൊറോണയുടെ രണ്ട് തരംഗങ്ങളും രാജ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു.ഗ്രാമപ്രദേശങ്ങളെയടക്കം കൊറോണ മഹാമാരി പിടിമുറുക്കി. എന്നാൽ പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി ഇന്ത്യ കണ്ടെത്തിയ മാർഗങ്ങൾ പ്രതിരോധത്തെ കൂടുതൽ സഹായിച്ചു.ഡിജിറ്റൽ രീതിയിലുള്ള ആരോഗ്യപ്രവർത്തനങ്ങൾ കൂടുതൽ സഹായകരമായതായി മന്ത്രി കൂട്ടിചേർത്തു.



