കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി എസ് പ്രശാന്ത് സിപിഐഎമിൽ ചേർന്നു. ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടത്. മുൻ കെപിസിസി സെക്രട്ടറിയായിരുന്നു പി എസ് പ്രശാന്ത്. സിപിഐഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. വാർത്താസമ്മേളത്തിനിടെയായിരുന്നു പ്രഖ്യാപനം.
രാഷ്ട്രീയ പ്രവർത്തകന് മനസമാധാനവും സുരക്ഷിതത്വവുമാണ് വേണ്ടത്. സിപിഎമ്മിലേക്കെത്തിയതും അതു മാത്രം ആഗ്രഹിച്ചാണ്. ഒരുപാധിയുമില്ലാതെയാണ് സിപിഎമ്മിലെത്തിയത്. അച്ചടക്കമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. സ്ഥാനാർത്ഥിയായ എനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ പോലും സാധിക്കാത്ത രീതിയിലാണ് കോൺഗ്രസിലെ അവസ്ഥയെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.



