കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് . ടെര്‍മിനല്‍ രണ്ടിന്റെ നിര്‍മ്മാണത്തിലെ ആദ്യഘട്ടം 54 ശതമാനം പൂര്‍ത്തിയായതായി മന്ത്രി വ്യക്തമാക്കി .

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനൊപ്പം നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു പൊതുമരാമത്ത് മന്ത്രി. പരിസ്ഥിതിക്ക് യോജിക്കുന്ന രീതിയിലാണ് ടെര്‍മിനലിന്റെ നിര്‍മ്മാണം.

അയാട്ടയുടെ റാങ്കിങ് പട്ടികയില്‍ എ ഗ്രേഡിന് യോഗ്യമായ വിധമാണ് നിര്‍മ്മാണം . പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ പ്രതിവര്‍ഷം 25 ദശലക്ഷം യാത്രക്കാര്‍ക്ക് ഗുണകരമാകും. 5,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. കൂടാതെ ഒരേസമയം 51 വിമാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ 30 ഫിക്‌സഡ് ബ്രിഡ്ജുകളുo സജ്ജമാക്കിയിട്ടുണ്ട് .