അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ അ​ഞ്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥര്‍ക്കെതിരെ വന്ന കേസില്‍ ഹൈ​ക്കോ​ട​തി​ ത​ട​വു​ശി​ക്ഷയും പി​ഴയും വി​ധി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2015 ല്‍ ​നെ​ല്ലൂ​ര്‍ ജി​ല്ല​യി​ലെ ത​ല്ലാ​പ​ക ഗ്രാ​മ​ത്തി​ലു​ള്ള സാ​യി ബ്ര​ഹ്മ എ​ന്ന സ്ത്രീ​യി​ല്‍ നി​ന്ന് ഏ​റ്റെ​ടു​ത്തി​രു​ന്ന ഭൂമിയ്ക്ക് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നല്‍കിയ നിര്‍ദേശം പാലിക്കാത്തതിനാലാണ് സാ​യി ബ്ര​ഹ്മ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

ഇതോടെ കോ​ട​തി നാ​ല് ആ​ഴ്ച ത​ട​വും 1000 രൂ​പ പി​ഴ​യും ആണ് റി​ട്ട​യേ​ര്‍​ഡ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രാ​യ മ​ന്‍​മോ​ഹ​ന്‍ സിം​ഗ്,എ​സ്.​എ​സ്. റാ​വ​ത്ത് എ​ന്നി​വ​ര്‍​ക്ക് ചു​മ​ത്തി​രി​ക്കു​ന്ന​ത്. എന്നാല്‍ ര​ണ്ട് ആ​ഴ്ച ശി​ക്ഷ​യും 1000 രൂ​പ പി​ഴയുമാണ് നെ​ല്ലൂ​ര്‍ ക​ള​ക്ട​ര്‍ സെ​ശ​ഗി​രി റാ​വു, ഐ​എ​എ​സ് ഓ​ഫീ​സ​റ​മാ​രാ​യ മു​ത്യ​ല രാ​ജു, എ​എം​ഡി ഇം​തി​യാ​സ് എ​ന്നി​വ​ര്‍​ക്ക് ചു​മ​ത്തി​രി​ക്കു​ന്ന​ത്.