ബ​ഹ്​​റൈ​ന്‍ ഇന്ന് മു​ത​ല്‍ ഗ്രീ​ന്‍ ലെ​വ​ലി​ലേ​ക്ക്​ മാ​റു​ന്നു.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​മ​റി​യം അ​ല്‍ ഹാ​ജി​രി​യാ​ണ്​ ഇ​ക്കാ​ര്യം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ച​ത്. പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഗ്രീ​ന്‍ ലെ​വ​ലി​ലേ​ക്ക്​ മാ​റു​ന്ന​ത്. അ​തേ​സ​മ​യം, കോ​വി​ഡ്​ പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന്​ അ​വ​ര്‍ ഒാ​ര്‍​മി​പ്പി​ച്ചു.

പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ്​ ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.സെ​പ്​​റ്റം​ബ​ര്‍ ഏ​ഴി​ന്​ ആ​രം​ഭി​ക്കു​ന്ന പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ നേ​രി​ട്ട്​ സ്​​കൂ​ളി​ലെ​ത്തി പ​ഠ​നം ന​ട​ത്താ​നും ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ന​ട​ത്താ​നും അ​വ​സ​ര​മു​ണ്ടെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യ​ത്തി​ലെ ഹ്യൂ​മ​ന്‍ റി​സോ​ഴ്​​സ​സ്​ വി​ഭാ​ഗം അ​സി. അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​മു​ഹ​മ്മ​ദ്​ മു​ബാ​റ​ക്​ ജു​മാ പ​റ​ഞ്ഞു.