കൊച്ചി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പ്രതിയായ ദാതാവ് വേണ്ടെന്ന എറണാകുളം ജില്ലാതല ഓഥറൈസേഷന് കമ്മിറ്റിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. വൃക്ക ദാതാവ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന കാരണത്താല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി കമ്മിറ്റി നിഷേധിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്.
തുടര്‍ന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ ഒരാഴ്ചയ്ക്കകം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാനും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു.
ഈ വിധി പുറപ്പെടുവിച്ചത് വൃക്കദാതാവായ തിരുവനന്തപുരം മുട്ടത്തറ സ്വദേശി ആര്. സജീവും, കൊല്ലം നെടുമ്ബന സ്വദേശി രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് വൃക്ക മാറ്റിവയ്ക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ നല്കിയ ഹര്‍ജിയിലാണ്.



