വിവാഹത്തിന് പണമില്ലാത്ത യുവതിക്ക് സഹായമായി സുരേഷ്ഗോപി എം.പി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രസന്നിധിയിലെത്തിയാണ് വിവാഹസാരിയും ഒരുലക്ഷംരൂപയും അദ്ദേഹം കൈമാറിയത്.
വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാല്‍ ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനു സമീപം പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡിലാണ് വര്‍ഷങ്ങളായി താമസിച്ച് വരുന്ന അശ്വതി അശോകിനാണ് തുക കൈമാറിയത്.
അശ്വതിയുടെ പിതാവ് 21 വര്‍ഷം മുന്‍പ് മരിച്ചു അമ്മ റിസോര്‍ട്ടില്‍ തൂപ്പുജോലി ചെയ്താണ് ജീവിതം മുന്നോട്ടു നീങ്ങിയത്.രണ്ടു വര്‍ഷമായി ഇവര്‍ക്കു ജോലിയില്ല വരുന്ന സെപ്റ്റംബര്‍ ഒന്‍പതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ വിവാഹം നടത്താന്‍ സഹായം വാഗ്ദാനം ചെയ്തവര്‍ പിന്‍മാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. വിഷമാവസ്ഥ മസിലാക്കിയ ദേവിക്കളം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലിസ് സിന്ധു പുരുഷോത്തമനും S I അശോകനും സുരേഷ് ഗോപി MP യെ ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു.
സുരേഷ് ഗോപി ഇടുക്കി ബി.ജെ.പി ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തതിനു ശേഷം അശ്വതി യോട് ഏറ്റുമാനൂര്‍ എത്താന്‍ ആവിശ്വപ്പെടുക ആയിരുന്നു അടൂരില്‍ നിന്നു എറണാകുളത്തേക്കുള്ള യാത്രാമധ്യേ ആണ് സുരേഷ് ഗോപി ഏറ്റുമാനൂര്‍ എത്തിയത്. ഇടുക്കി ജില്ലാ ബി.ജെ.പി. പ്രസിഡന്‍്റ കെ.എസ്.അജി, ജനറല്‍ സെക്രട്ടറി വി.എന്‍.സുരേഷ്, സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്‍.സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അശോകന്‍, സിന്ധു പുരുഷോത്തമന്‍ എന്നിവരും അശ്വതിക്കൊപ്പം എത്തിയിരുന്നു.



