ന്യൂഡല്‍ഹി: 1.09 കോടിയിലധികം ഡോസ് ചൊവ്വാഴ്ച രാജ്യത്ത് വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.
‘രാജ്യം പുതിയ നാഴികക്കല്ലില്‍ എത്തി നില്‍ക്കുകയാണ്. 1.09 കോടിയിലധികം ഡോസ് വിതരണം ചെയ്ത് സ്വന്തം റെക്കോഡ് തിരുത്തി. ഇന്ന് ഇന്ത്യ പുതിയ റെക്കോഡിട്ടു.’ ആരോഗ്യമന്ത്രി തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 65 കോടി ഡോസ് വിതരണം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.



