മൂന്ന് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ബഹ്റൈനില്‍ എത്തി. ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലാര്‍, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങള്‍ക്കുള്ള അണ്ടര്‍സെക്രട്ടറി തൗഫീഖ് അഹ്മദ് അല്‍ മന്‍സൂര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിെന്റ ഭാഗമായാണ് സന്ദര്‍ശനം.
വിദേശകാര്യ സഹമന്ത്രി എന്ന നിലയിലുള്ള വി. മുരളീധരെന്റ ആദ്യ ബഹ്റൈന്‍ സന്ദര്‍ശനമാണ് ഇത്. ബഹ്റൈനിലെ മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ബഹ്റൈനും ഇന്ത്യയും തമ്മില്‍ ശക്തമായ രാഷ്ട്രീയ, സാമ്ബത്തിക, സാംസ്കാരിക ബന്ധമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇൗ സഹകരണം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തു. കോവിഡ് -19 മഹാമാരിക്കാലത്ത് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു. ഇൗ വര്‍ഷം ഏപ്രിലില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ ഇന്ത്യ സന്ദര്‍ശനവും വിജയകരമായിരുന്നു. ഇന്ത്യ-ബഹ്റൈന്‍ മൂന്നാമത് ഹൈ ജോയിന്റ് കമീഷന് യോഗത്തില്‍ പെങ്കടുക്കാനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.



