ന്യൂ ഓര്‍ലെന്‍സ്: ഐഡ ചുഴലിക്കാറ്റ് തീരത്തെത്തിയതോടെ ന്യൂ ഓര്ലെന്സില് വൈദ്യുതി ബന്ധം ഏറെക്കുറെ എല്ലായിടത്തും താറുമാറായി. ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലൂസിയാന സംസ്ഥാനത്തെ 750,000 വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. അത് പുനഃസ്ഥാപിക്കാന്‍ ആഴ്ചകളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
2005ല്‍ ലൂസിയാനയിലും മിസിസിപ്പിയിലും കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ച ദിവസം തന്നെയാണ് ഐഡയും തീരം തൊട്ടത്. ഐഡ കരയിലേക്ക് പ്രവേശിച്ച ഗ്രാന്‍ഡ് ഐലീയില് കടല്‍ പ്രക്ഷുബ്ധമാണ്. വടക്കന്‍ മെക്സിക്കോ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗം 240 കിലോമീറ്ററാണ്.



