മുംബൈ: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായ 16 വയസ്സുകാരന്‍, ഗെയിം കളിക്കുന്നതിനായി അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു. കയ്യോടെ പിടികൂടിയ മാതാപിതാക്കള്‍ ശാസിച്ചതിനെ തുടര്‍ന്നു കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയി. പൊലീസ് അന്വേഷണത്തില്‍ പിറ്റേന്നാണു കണ്ടെത്തിയത്. കൗണ്‍സലിങ് നല്‍കിയതിനു ശേഷം കുടുംബത്തിനൊപ്പം വിട്ടു. ഒരുമാസമായി കുട്ടി പബ്ജി കളിക്കാനായാണു കൂടുതല്‍ സമയം ചെലവിട്ടിരുന്നതെന്നു പിതാവ് പൊലീസിനോടു പറഞ്ഞു.