സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിദിനം രോഗികളുടെ എണ്ണം ഉയരുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത ഉണ്ടാകണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ 50 ശതമാനത്തിലധികം പേർ രോഗികൾ അല്ലെന്നും മന്ത്രി വ്യക്തമാക്കി.
70.24 % പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. 2131 രോഗികൾ ഐസിയുവിൽ ഉണ്ട്. ഐസിയു കിടക്കകളിൽ ഒളിവുള്ളത് 43 % ആണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു ഉണ്ടെങ്കിലും ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മരണം സുതാര്യമായി ആണ് സംസ്ഥാനത്ത് അപ്ഡേറ്റ് ചെയ്യുന്നത്. സെപ്റ്റംബർ 30 നുള്ളിൽ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വീട്ടിൽ സൗകര്യമില്ലെങ്കിൽ ഡിസിസികളിലേക്ക് മാറാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ ഒരാൾ പൊസിറ്റീവായാൽ കർശന ക്വാറന്റീൻ പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.



