കോട്ടയം: പാചക വിദഗ്ധനും ചലചിത്ര നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ചമുമ്ബാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്.

നൗഷാദ് കാറ്ററിങ് ഗ്രൂപ്പ് ചെയര്ഡമാനായിരുന്ന അദ്ദേഹം നിരവധി ചാനല്‍ പരിപാടികളില്‍ അവതാരകനായിട്ടുണ്ട്. കാഴ്ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.