കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കസ്റ്റംസ് നിലപാടറിയിച്ചേക്കും.

ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും സഹായത്താല്‍ അര്‍ജുന്‍ ആയങ്കി കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതില്‍ പ്രതിക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കേസില്‍ ഇഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.