സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിൻറെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. കൊവിഷീൽഡ് രണ്ടാം ഡോസ് വാക്സീനെടുക്കുന്നതിന് 84 ദിവസം ഇടവേള നിശ്ചയിച്ചതിൻറെ കാരണമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു.

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സീൻ കുത്തിവയ്പ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സീൻ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.